o കടമായി വാങ്ങിയ പണം മാഹി സ്വദേശി മൂസക്ക് തിരികെ നല്കാൻ കാത്ത് അബ്ദുൽ ഖാദർ
Latest News


 

കടമായി വാങ്ങിയ പണം മാഹി സ്വദേശി മൂസക്ക് തിരികെ നല്കാൻ കാത്ത് അബ്ദുൽ ഖാദർ

 കടമായി വാങ്ങിയ പണം മാഹി സ്വദേശി മൂസക്ക്   തിരികെ നല്കാൻ കാത്ത് അബ്ദുൽ ഖാദർ



തലശ്ശേരി: വിദേശത്ത് ജോലി ചെയ്യുന്നതിനിടയിൽ കടമായി വാങ്ങിയ പണം തിരികെ നൽകാൻ അബ്ദുൽ ഖാദർ, മൂസയെ കാത്തിരിക്കുന്നു. റിയാദ് ബത്ത്ഹക്കടുത്ത ബദീഅയിലും കൻസലീലയിലും ജോലി നോക്കിയിരുന്ന മാഹി സ്വദേശി മൂസക്കാണ് പണം തിരിച്ചുനൽകാനുള്ളത്.


പണം ഉടനെ കൈമാറണമെന്നാണ് ഖാദറിന്റെ ലക്ഷ്യം. ഫോണിൽ ബന്ധപ്പെടാൻ പലപ്പോഴും ശ്രമിച്ചെങ്കിലും ഒരു വിവരവുമില്ലെന്ന്


പ്രവാസിയായ അബ്ദുൽ ഖാദർ പറഞ്ഞു. ബത്ത്ഹയിൽ ജോലി ചെയ്യുന്നതിനിടയിലാണ് മൂസയിൽ നിന്ന് പണം കടം വാങ്ങിയത്. പണം വാങ്ങി നാട്ടിൽ വന്ന് റിയാദിൽ


തിരിച്ചെത്തിയപ്പോഴേക്കും പണം നൽകിയിരുന്ന മൂസ നാട്ടിലേക്ക് മടങ്ങി. പിന്നീട് ഇയാളെക്കുറിച്ച് ഒരു വിവരവും ലഭ്യമായില്ല.


മാഹിയിലെ ഫോൺ നമ്ബറിൽ പലപ്പോഴും


ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.


ബദീഅയിൽ വെള്ളം വിൽക്കുന്ന കടയിലും


കൻസലീലയിൽ പള്ളി പരിപാലകനുമായാണ്


മൂസ ജോലി ചെയ്തിരുന്നത്. മൂസ


എവിടെയെങ്കിലുമുണ്ടെങ്കിൽ ഫോണിൽ


വിളിക്കുകയോ വാട്സ് ആപിൽ


ബന്ധപ്പെടുകയോ ചെയ്താൽ പണം ഉടനെ


കൈമാറാമെന്ന് അബ്ദുൽ ഖാദർ പറഞ്ഞു. നമ്പർ: 00966 508648443.

Post a Comment

Previous Post Next Post