o അഴിയൂർ വേണുഗോപാല ക്ഷേത്രം രഥോത്സവഘോഷയാത്ര നടന്നു
Latest News


 

അഴിയൂർ വേണുഗോപാല ക്ഷേത്രം രഥോത്സവഘോഷയാത്ര നടന്നു

 *അഴിയൂർ വേണുഗോപാല ക്ഷേത്രം രഥോത്സവഘോഷയാത്ര നടന്നു.*



അഴിയൂർ :  അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള രഥോത്സവഘോഷയാത്ര നടന്നു.

വൈകീട്ട് ദീപാരാധനയ്ക്ക്  ശേഷം ചെണ്ടമേളം, നാദസ്വരം , മുത്തുക്കുടകൾ, തുടങ്ങി താലമേന്തിയ സ്ത്രീ ഭക്തജനങ്ങളുടെ അകമ്പടിയോട് കൂടി  ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച്  ചുങ്കം മെയിൻ റോഡ് വഴി പൂഴിത്തല, മാഹി ചൂടിക്കൊട്ട ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സ്വീകണമേറ്റുവാങ്ങി , , പുളിയേരി നട, കരുവയൽ, കാരോത്ത് ഗേറ്റ്, മനയിൽ മുക്ക് വഴി രാത്രി 11 .30 ഓടെ

 ക്ഷേത്രത്തിൽ എത്തിച്ചേർന്നു. നാളെ  വൈകിട്ട് നാലിന് തായമ്പക, രാത്രി 8.30 ന് പള്ളിവേട്ട, ഏഴിന് കാലത്ത് പത്തിന് ആറാട്ട് പുറപ്പാടും തുടർന്ന് കൊടിയിറക്കലും , ശേഷം  ആറാട്ട് സദ്യയോടു കൂടി ഉത്സവം സമാപിക്കും





Post a Comment

Previous Post Next Post