മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ നടത്തി.
അഴിയൂർ : കെട്ടിട അപേക്ഷകൾക്കും , പെർമിറ്റിനും വേണ്ട ഫീസ് ഇരുപത് ഇരട്ടി വർദ്ധിപ്പിച്ച ഇടത് സർക്കാർ നടപടിക്കെതിരെ , അഴിയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ഗ്രാമ പഞ്ചായത്തിന് മുന്നിൽ കഴിഞ്ഞ ദിവസം പ്രതിഷേധ ധർണ്ണ നടത്തി.
കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷുഹൈബ് കുന്നത്ത് ധർണ്ണ ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷാനീസ് മൂസ്സ ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു.
വടകര മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സനീദ് ഏ.വി, പോണ്ടിച്ചേരി യൂത്ത് ലീഗ് സ്റ്റേറ്റ് സെക്രട്ടറി റിംഷാദ് പള്ളിയത്ത് , സുനീർ ചോമ്പാല ,യുസഫ് കെ.എന്നിവർ സംസാരിച്ചു.
സഫീർ പുല്ലമ്പി, സഫ് വാൻ ചെപ്പു , ജബ്ബാർ നെല്ലോ ളി, ഐസം, റഹീസ് പി.പി., ഇക്ക് ബാൽ ഏ.കെ., മഹമ്മൂദ് ഫനാർ, എന്നിവർ നേതൃത്വം നൽകി.

Post a Comment