o സമരം പിൻവലിച്ചു
Latest News


 

സമരം പിൻവലിച്ചു

 *സമരം പിൻവലിച്ചു*




മാഹി സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ 10/04/2023 മാഹി മേഖലയിൽ നടത്താനിരുന്ന സൂചനാ പണിമുടക്ക് സമരം പിൻവലിച്ചതായി അറിയിച്ചു.സൂചനാ പണിമുടക്ക് നടത്തുന്നതിന് മുന്നോടിയായി വ്യാപാരി വ്യവസായി ഏകോപന സമിതിയും തൊഴിലാളികളും മാഹി ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച ഒത്തുതീർപ്പാവുകയും കൂലി വർദ്ധനവ് എന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.


ചർച്ചയിൽ സംയുക്ത ചുമട്ട് തൊഴിലാളി യൂണിയന് വേണ്ടി  ജയബാലു, കെ മോഹനൻ, ജ്യോതിർ മനോജ്,പി യൂസഫ്, ടി.സുരേന്ദ്രൻ, കെ.പി രെജിലേഷ് ,മഹേഷ് ബാബു, പ്രമോദ്,  മുഹമ്മദ് അലി,ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.


വ്യാപാരി  വ്യവസായി  ഏകോപനസമിതിക്ക് വേണ്ടി   ചേയർമാൻ കെ.കെ.  അനിൽകുമാർ, ജനറൽസെക്രട്ടറി   ഷാജു കാനം,വൈസ് ചെയർമാൻ ഷാജി പിണക്കാട്ട് ഭാരവാഹികളായ  സിദ്ധിക്ക്,ഹനീഫ എന്നിവർ  പങ്കെടുത്തു...

Post a Comment

Previous Post Next Post