o കാണികളെ ആവേശക്കടലിലാക്കി മെഗാ തിരുവാതിര
Latest News


 

കാണികളെ ആവേശക്കടലിലാക്കി മെഗാ തിരുവാതിര

 *

 കാണികളെ  ആവേശക്കടലിലാക്കി മെഗാ തിരുവാതിര*



മാഹി: പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര വിഷു മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ നൂറോ ളം പേർ അണിനിരന്ന മെഗാ തിരുവാതിര കാണികളെ ആവേശക്കടലിലാക്കി


ഇന്നലെ രാത്രി 10 മണിയോടെ പാറക്കൽ ക്ഷേത്ര പറമ്പിൽ ഒരുക്കിയ വേദിയിൽ വെച്ച് നിറഞ്ഞു നിന്ന ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് പല മെയ്യുകൾ  ഒരേ താളത്തിൽ ലാസ്യലയ ഭാവവുമായി  അരങ്ങേറിയപ്പോൾ മെഗാ തിരുവാതിര   മാഹിയുടെ ചരിത്രത്തിലേക്ക് നൃത്തചുവടുകൾ വെച്ച് കയറുകയായിരുന്നു.

മാഹിയിൽ ഇതാദ്യമായാണ് ഇത്രയധികം പേർ അണിനിരക്കുന്ന തിരുവാതിര അരങ്ങേറിയത്.


പയ്യോളി നാട്യാഞ്ജലി സുധീഷിന്റെ ശിക്ഷണത്തിൽ പരിശീലനം നടത്തി ക്ഷേത്രമാതൃസമിതിയുടെ  ആഭിമുഖ്യത്തിൽ

നടത്തിയ തിരുവാതിര കാണുവാൻ നാനാദേശത്ത് നിന്നും ആസ്വാദകർ പാറക്കൽ ക്ഷേത്രപ്പറമ്പിലേക്ക് ഒഴുകിയെത്തി.


വേദിയിൽ വെച്ച് തിരുവാതിര പരിശീലിപ്പിച്ച പയ്യോളി നാട്യാഞ്ജലി സുധീഷിനെ ക്ഷേത്രക്കമ്മിറ്റി പൊന്നാടയണിയിച്ചു ആദരിച്ചു

Post a Comment

Previous Post Next Post