o പ്രഥമ സതീഷ് ബാബു പയ്യന്നൂർ അവാർഡ് മൻസൂർ പള്ളൂരിന്
Latest News


 

പ്രഥമ സതീഷ് ബാബു പയ്യന്നൂർ അവാർഡ് മൻസൂർ പള്ളൂരിന്

 പ്രഥമ സതീഷ് ബാബു പയ്യന്നൂർ അവാർഡ് മൻസൂർ പള്ളൂരിന് 



അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന പ്രമുഖ കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണക്കായ് ഏർപ്പെടുത്തിയ പ്രവാസി സാഹിത്യ അവാർഡ് എഴുത്തുകാരൻ മൻസൂർ പള്ളൂരിന് സമ്മാനിക്കും .ഏപ്രിൽ ഒന്നിന് തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഗോവ ഗവർണ്ണർ അഡ്വ .പി എസ് ശ്രീധരൻ പിള്ള അവാർഡ് നൽകും . മാർച്ച് 31 , ഏപ്രിൽ 1  ദിവസങ്ങളിലായാണ് തിരുവനന്തപുരത്ത് ഫൊക്കാന കേരള കൺവെൻഷൻ നടക്കുന്നത്. കൺവെൻഷനിലെ വിവിധ പരിപാടികളിലായി ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള , സ്പീക്കർ എ എൻ ഷംസീർ , മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് ,വി ശിവൻ കുട്ടി , ഡോ.ആർ ബിന്ദു ,ജി ആർ അനിൽ ,അഡ്വ .ആന്റണി രാജു , എംപി മാരായ ഡോ.ശശി തരൂർ ,പി വി അബ്ദുൽ വഹാബ് , ജോൺ ബ്രിട്ടാസ് , മുൻ അംബാസിഡർ ഡോ .ടി .പി ശ്രീനിവാസൻ  ,വനിതാ കമ്മീഷൻ ചെയർ പേഴ്സൻ അഡ്വ.പി സതീ ദേവി , എം എ ബേബി , നോർക്ക ഡയറക്ടർ ജെ .കെ മേനോൻ എന്നിവരടക്കം വിശിഷ്ടാതിഥികൾ പങ്കെടുക്കും

Post a Comment

Previous Post Next Post