o മാഹിയിൽ നിന്നും ഇന്ധനക്കടത്ത് വ്യാപകം* *പമ്പുകൾ അടച്ചിടേണ്ടിവരും*
Latest News


 

മാഹിയിൽ നിന്നും ഇന്ധനക്കടത്ത് വ്യാപകം* *പമ്പുകൾ അടച്ചിടേണ്ടിവരും*

 *മാഹിയിൽ നിന്നും ഇന്ധനക്കടത്ത് വ്യാപകം* 
 *പമ്പുകൾ അടച്ചിടേണ്ടിവരും* 



കണ്ണൂർ: ഇന്ധനവിലക്കുറവുള്ള മാഹിയിൽ നിന്നും കണ്ണൂർ ജില്ലയിലേക്ക് നിർബാധം നടത്തുന്ന ഇന്ധന കള്ളക്കടത്ത് തടയാൻ സർക്കാർ തയ്യാറാകണമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാഹി, കർണാടക എന്നിവടങ്ങളിൽ നിന്നും അനധികൃതമായി പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ കള്ളക്കടത്ത് തടയാൻ പൊലിസ്, ജി. എസ്.ടി വകുപ്പ് എന്നിവരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികൾ ഉണ്ടാകണം.


കേരളത്തെ അപേക്ഷിച്ചു നികുതി കുറവായതിനാൽ മാഹിയിൽ ചില്ലറി വിൽപനയിൽ പെട്രോളിന് 13രൂപയുടെയും ഡീസലിന് 13 രൂപയുടെയും വ്യത്യാസമുണ്ട്.ൻ ഏപ്രിൽ ഒന്നുമുതൽ രണ്ടുരൂപ വീതം കൂടും. ഈ സാഹചര്യത്തിൽ ഇന്ധനക്കടത്ത് കൂടാൻ സാധ്യതയുണ്ട്.കണ്ണൂരിൽ ചില്ലറ വിൽപന നടത്തുന്നതിനായി ടാങ്കറുകളിലും ബാരലുകളിലും കന്നാസുകളിലും അയൽസംസ്ഥാനങ്ങളിൽ നിന്നും ഇന്ധന കടത്ത് വ്യാപകമാകാൻ സാധ്യതയുണ്ട്. ഇതു സംസ്ഥാനത്തിന് വൻ

റവന്യൂ നഷ്ടത്തിന് കാരണമാകും.

പെട്രോൾ പമ്പ് ഉടമകൾക്കും വൻ നഷ്ടമാണുണ്ടാവുക.

പമ്പുകൾ അടച്ചിടേണ്ടിവരുന്ന സ്ഥിതിയാണുള്ളത്.

ഇപ്പോൾ തന്നെ കർണാടക, മാഹി, എന്നിവടങ്ങളുമായി അതിർത്തിപങ്കിടുന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ പെട്രോൾ പമ്പുകളിൽ അൻപതുശതമാനത്തിലധികം വ്യാപാരനഷ്ടമുണ്ടായിട്ടുണ്ട്. വ്യാപരനഷ്ടത്തിന്റെ ആഘാതം താങ്ങാനാവാതെ ഈ ജില്ലകളില പതിനഞ്ചോളം പമ്പുകൾ അടച്ചുപൂട്ടിയിട്ടുണ്ട്.


എന്നാൽ ഈസാഹചര്യത്തിനിടെയിലും നിലവിലുള്ള പമ്പുടമകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷം കൊണ്ടു ജില്ലയിൽ അറുപതിലധികം പെട്രോൾ പമ്പുകൾ പുതുതായി വരികയും നാൽപതിൽ അധികം പുതിയ അപേക്ഷകൾ പരിഗണിച്ചിട്ടുണ്ട്. അനധികൃതമായി ഇത്തരം പമ്പുകൾ അനുവദിക്കുന്നതിനെതിരെ വിജിലൻസ് അന്വേഷണം ഉണ്ടാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജിലാ പെട്രോളിയം ഡീലേഴ്സ്

അസോസിയേഷൻ പ്രസിഡന്റ് ടി.വി ജയദേവൻ, സെക്രട്ടറി എം. അനിൽ, കെ.വി രാമചന്ദ്രൻ, ട്രഷറർ ഹരിദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post