നഗരസഭ കമ്മീഷണറെ അനുമോദിച്ചു
കഴിഞ്ഞ ദിവസം മാഹി നഗരസഭ കമ്മീഷണറായി ചാർജടുത്ത സാംഗി പട്ടാരിയയെ മാഹി വ്യാപാരി വ്യവസായ ഏകോപന സമിതിക്ക് വേണ്ടി ചേയർമാൻ കെ കെ അനിൽ കുമാർ അനുമോദിച്ചു തദ്ദവസരത്തിൽ ഏകോപന സമിതി ജനറൽ സെക്രട്ടറി ഷാജു കാനത്തിൽ വ്യാപാരി വ്യവസായി സംഘടന മാഹി പ്രസിഡന്റ് ഷാജി പിണക്കാട്ട് നിയമ ഉപദേശക അഡ്വ. ആഷ്ലി തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് മാഹി വ്യാപാര സമൂഹം നേരിടുന്ന പ്രശ്നങ്ങൾ കമ്മീഷണറുടെ ശ്രദ്ധയിൽ പെടുത്തുകയും പ്രശ്ന പരിഹരത്തിനായി കമ്മീഷണറുടെ ന്യായമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. വിഷയങ്ങൾ പഠിച്ച് ഉചിതമായ തീരുമാനങ്ങൾ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് കമ്മീഷണർ വ്യാപാരി നേതാക്കൾക്ക് ഉറപ്പു നൽകി
Post a Comment