അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ 7.35 നും 8.30 നും മദ്ധ്യേയുള്ള ശുഭമുഹൃത്തത്തിൽ തൃക്കൊടിയേറ്റം നടത്തി.
ഏപ്രിൽ ഏഴുവരെ നടക്കുന്ന ആഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ നടക്കും.
ആധ്യാത്മിക പ്രഭാഷണം. കാഴ്ചവരവ്, കലാപരിപാടികൾ, ഗാനമേള, നാടകം
അഞ്ചിന് വൈകിട്ട് നാലിന് തായമ്പക വൈകിട്ട് 5ന് രഥോത്സവം, ആറിന് വൈകിട്ട് നാലിന് തായമ്പക രാത്രി 8.30 ന് പള്ളിവേട്ട, ഏഴിന് കാലത്ത് പത്തിന് ആറാട്ട് പുറപ്പാടും തുടർന്ന് കൊടിയിറക്കൽ ആറാട്ട് സദ്യയോടു കൂടി ഉത്സവത്തിന് സമാപനം.
ഉത്സവദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്
Post a Comment