*ട്യൂഷൻ സെന്റർ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ*
മാഹി : എട്ടാം ക്ളാസ് വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ട്യൂഷൻ സെന്റർ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു
മാഹി ഭാരതീയാർ റോഡിലെ മണിയമ്പത്ത് ഹൗസിൽ രാധാകൃഷ്ണനെ [62] യാണ് മാഹി സി ഐ എ ശേഖറിന്റെ നേതൃത്വത്തിൽ എസ് ഐ റീന ഡേവിഡും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം
ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർത്ഥിനി.
അധ്യാപകൻ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ കുതറിയോടിയ വിദ്യാർത്ഥിനി പിന്നീട് രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശപ്രകാരം പോലീസ് പെൺകുട്ടിയിൽ നിന്നും മൊഴിയെടുക്കുകയും പോക്സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.
പ്രതിയെ പുതുച്ചേരി കോടതിയിൽ ഹാജരാക്കും.
Post a Comment