o യാമിനിയുടെ ഡിജിറ്റൽ ആർട്ട് പ്രദർശനം' മെമ്മറീസ്' രണ്ടിന് തുടങ്ങും
Latest News


 

യാമിനിയുടെ ഡിജിറ്റൽ ആർട്ട് പ്രദർശനം' മെമ്മറീസ്' രണ്ടിന് തുടങ്ങും

 യാമിനിയുടെ ഡിജിറ്റൽ ആർട്ട് പ്രദർശനം' മെമ്മറീസ്' രണ്ടിന് തുടങ്ങും



തലശ്ശേരി: ഒരുപിടി ഓർമ്മകളുടെ വർണ്ണ ശേഖരവുമായി പ്രശസ്ത യുവ ചിത്രകാരി യാമിനി ഒരുക്കുന്ന ഡിജിറ്റൽ ചിത്രപ്രദർശനം ഏപ്രിൽ രണ്ടിന് തിരുവങ്ങാട്ടെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നൂതന സാങ്കേതിക വിദ്യകളും, വ്യതിരിക്തമായ വർണ്ണ പ്രയോഗങ്ങളുമായി രചിക്കപ്പെട്ട,നാൽപ്പതിലേറെ ചിത്രങ്ങളിൽ വിസ്മൃതിയിലേക്ക് ആണ്ടു പോകുന്ന മൂല്യവത്തായ ഗതകാല സ്മരണകളും,

ഓർമ്മകളുടെപിന്നാമ്പുറങ്ങളിലേ 'ക്ക് എന്നന്നേക്കുമായി തളളിക്കളയേണ്ടുന്ന, കയ്പുറ്റ കാര്യങ്ങളുമാണ് ഇതിവൃത്തത്തിൽ തെളിയുന്നത്. ഡിജിറ്റൽ ആർട്ടിനെയും, അതിൻ്റെ സാദ്ധ്യതകളേയും പരിചയപ്പെടുത്താനും, ഡിജിറ്റൽ മീഡിയയിലൂടെയുള്ള കഥാവിഷ്ക്കാരം, അനുഭവവേദ്യമാക്കുകയുമാണ് പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിത്രകാരി യാമിനി പറഞ്ഞു. നിത്യജീവിതത്തിൽ നമ്മൾ കടന്നു പോകുന്ന കാഴ്ചകളുമായി താദാത്മ്യം പ്രാപിക്കാനും ഈ പ്രദർശനം കൊണ്ട് സാധിതമാകുമെന്നും ചിത്രകാരി പ്രത്യാശിച്ചു.

രണ്ടിന് വൈ: 3 മണിക്ക്

ലളിതകലാ അക്കാദമി മുൻ സെക്രട്ടരി പൊന്ന്യം ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രി കെ.പി.മോഹനൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ചിത്രകാരി കെ.ഇ.സുലോചന, സിസ്റ്റർ മിനിഷ, ഗായകൻ എം.മുസ്തഫ, ചാലക്കര പുരുഷു, സോമൻ പന്തക്കൽ സംസാരിക്കും.പ്രദർശനം ഏപ്രിൽ 8 ന് സമാപിക്കും.

വാർത്താ സമ്മേളനത്തിൽ പ്രശസ്ത ചിത്രകാരൻ സെൽവൻ മേലൂർ, പി.സുനിൽകുമാർ, കെ.രൂപശ്രീ എന്നിവരും സംബന്ധിച്ചു.

Post a Comment

Previous Post Next Post