o ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹി മേഖല സമ്മളനം ഏപ്രിൽ രണ്ടിന്
Latest News


 

ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹി മേഖല സമ്മളനം ഏപ്രിൽ രണ്ടിന്

 ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹി മേഖല സമ്മളനം ഏപ്രിൽ രണ്ടിന്



മാഹി: ദേശീയതയിൽ ഊന്നിയ വ്യാപാരി വ്യവസായ സമൂഹത്തെ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹി മേഖല സമ്മേളനം  സെമിത്തേരി റോഡിലെ ശ്രീ നാരായണ ബി.എഡ്. കോളെജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.


2023 ഏപിൽ 2 ന് ഞയറാഴ്ച രാവിലെ പത്ത് മണിക്ക് ഭാരതീയ  വ്യാപാരി വ്യവസായ സംഘം കണ്ണൂർ ജില്ലാ ട്രഷറർ ശ്രീ.പി.എസ്.പ്രകാശ് സമ്മേളനം ഉത്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ വിഭാഗ് പ്രചാരക് ശ്രീ.കെ.എസ്. അനീഷ് മുഖ്യപ്രഭാഷണം നടത്തും. വ്യാപാര വ്യവസായ മേഖലയിലെ പ്രമുഖരായ കാര്യകർത്താക്കൾ  സമ്മേളനത്തിൽ പങ്കെടുത്ത് മാർഗ്ഗനിർദ്ദേശം നൽകുമെന്ന് ബി.വി.വി.എസ് മാഹി മേഖല ജനറൽ സിക്രട്ടറി പി. അജിത് കുമാർ അറിയിച്ചു.

Post a Comment

Previous Post Next Post