പരിമഠം ദുർഗാ ക്ഷേത്രം പൂര മഹോത്സവത്തിന് കൊടിയേറി
ന്യൂമാഹി : പരിമഠം ദുർഗാക്ഷേത്രത്തിലെ പൂരോത്സവം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഞായറാഴ്ച വൈകീട്ട് കൊടിയേറി.
കൊടിയേറ്റത്തോടനുബന്ധിച്ച് ഞായറാഴ്ച്ച വൈകീട്ട് അഞ്ചു മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര നടന്നു. സന്ധ്യക്ക് ഏഴ് മണിക്ക് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പദ്മ നാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കൊടിയേറ്റം നടന്നു
തുടർന്ന് ക്ഷേത്രാങ്കണത്തിൽ വെച്ച് കോൽക്കളി നടന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് പ്രസാദ ഊട്ടും വൈകീട്ട് ഏഴിന് ഓട്ടൻ തുള്ളലും ഉണ്ടായിരിക്കും.
വ്യാഴാഴ്ച രാത്രി ഏഴിന് വിൽ കലാമേള, വെള്ളിയാഴ്ച രാത്രി ഏഴിന് ഗാനമേള. ശനിയാഴ്ച രാവിലെ ഒൻപതരയ്ക്ക് ചിത്രരചനാ മത്സരം. രാത്രി ഏഴിന് നാടകം. ഞായറാഴ്ച രാത്രി ഏഴിന് മാജിക് ഷോ , തിങ്കളാഴ്ച രാത്രി ഏഴിന് നൃത്തനൃത്ത്യങ്ങൾ
. ചൊവ്വാഴ്ച വൈകീട്ട് കാഴ്ചശീവേലി.
രാത്രി 9.30 ന് മാങ്ങോട്ടും കാവിലേക്ക് വാൾ എഴുന്നള്ളത്ത് രാത്രി 11-ന് പൂരംകളി.
ഏപ്രിൽ അഞ്ചിന് ബുധനാഴ്ച രാവിലെ ഏഴിന് ആറാട്ട് എഴുന്നള്ളത്തിന് ശേഷം 11 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം കൊടിയിറങ്ങും തുടർന്ന് ആറാട്ട് സദ്യ ഉണ്ടായിരിക്കും

.jpg)
.jpg)
Post a Comment