o ആകാശത്ത് ഇന്ന് അപൂർവ സംഗമം ദൃശ്യമാകും
Latest News


 

ആകാശത്ത് ഇന്ന് അപൂർവ സംഗമം ദൃശ്യമാകും

 ആകാശത്ത് ഇന്ന് അപൂർവ സംഗമം ദൃശ്യമാകും



തലശ്ശേരി : വ്യാഴം, ബുധൻ, ശുക്രൻ, യുറാനസ്, ചൊവ്വ ഗ്രഹങ്ങൾ, കൂടെ ചന്ദ്രൻ എന്നിവയെ സൂര്യാസ്തമയ സമയത്തു കാണാം

 ഒരേ സമയം ആകാശത്ത ദൃശ്യമാകുന്ന അപൂർവ കാഴ്ച്ചയാണ് ഇന്ന് വൈകുന്നേരം ലഭിക്കുക


ഇന്ന് വൈകീട്ട് 7 മണിക്ക് പടിഞ്ഞാറ്, സൂര്യൻ അസ്തമിച്ച ദിശയിൽ  അൽപ്പം വലതു മാറി, ചക്രവാളത്തിൽ തെളിഞ്ഞ വ്യാഴം ഗ്രഹത്തെ കാണാം.

അതിനു മുകളിൽ വലതു ചേർന്ന് അൽപ്പം മങ്ങി, സൂര്യന് ഏറ്റവും അടുത്ത ഗ്രഹമായ ബുധനെ കാണാം.


അതിനു കുറച്ചു മുകളിലായി വളരെ നന്നയി തെളിഞ്ഞ ശുക്രനെ കാണാം. അതിനു മുകളിൽ അൽപ്പം ഇടതുമാറി യുറാനസ് ഗ്രഹത്തെ കാണാം. ഏറ്റവും മ ങ്ങിയ നക്ഷത്രത്തിന്റെ തെളിച്ചമേ അതിനു കാണൂ..


അതിനു മുകളിലായി ചന്ദ്രനെ കാണാം. ചന്ദ്രന് ഇടതായി ചുവന്ന ഗ്രഹമായ ചൊവ്വയെയും കാണാം.

Post a Comment

Previous Post Next Post