മാഹി സി.എച്ച്.സെൻ്റർ ദശവാർഷികാഘോഷം തുടങ്ങി
മാഹി: മത ജാതി ചിന്തകൾക്കുമപ്പുറം മനുഷ്യനെ ഒന്നായി കാണുകയും, മാനുഷിക പരിഗണനകൾക്ക് മുൻതൂക്കം നൽകുകയും ചെയ്യുകയെന്നതാണ് സി.എച്ച്.സെൻ്ററിൻ്റെ ലക്ഷ്യമെന്നും, ഒരമ്മ പെറ്റ മക്കളെപ്പോലെ മനുഷ്യരെയെല്ലാം ചേർത്തു പിടിക്കാനാവണമെന്നും, രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള ഏത് ശ്രമവും ചെറുക്കപ്പെടണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എ.യുമായ പാറക്കൽ അബ്ദുള്ള അഭിപ്രായപ്പെട്ടു.
ജീവകാരുണ്യത്തിൻ്റേയും, സന്നദ്ധ സേവനത്തിൻ്റെയും കർമ്മനിരതമായ ദശവർഷങ്ങൾ പിന്നിടുന്ന മാഹി സി.എച്ച് സെൻ്ററിൻ്റെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച്.മാഹി സർവീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മാസം നീളുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പെരുന്നാൾ കിറ്റ് വിതരണവും, നിർദ്ധന രോഗികൾക്കുള്ള ധനസഹായ വിതരണവും അദ്ദേഹം നിർവ്വഹിച്ചു.
സി.എച്ച്.സെൻറർ പ്രസിഡണ്ട് എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി.ഇ.കെ.മുഹമ്മദലി, എ.വി. സിദ്ധീഖ് ഹാജി, അജ്മൽ നിയാദ്, എ.വി.സലാം സംസാരിച്ചു. എ.വി.അൻസാർ സ്വാഗതവും, ടി.ജി.ഇസ്മായിൽ നന്ദിയും പറഞ്ഞു.

Post a Comment