അഴിയൂർ വേണുഗോപാല ക്ഷേത്രം ഉത്സവത്തിന് 31 ന് കൊടിയേറും
മാഹി : അഴിയൂർ വേണുഗോപാല ക്ഷേത്രത്തിലെ എട്ട് ദിവസത്തെ ഉത്സവം 31 ന് തുടങ്ങും. ഉച്ചക്ക് 12ന് കലവറ നിറയ്ക്കൽ, രാത്രി 7.35 ന് പറവൂർ രാകേഷ് തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റം എന്നിവ നടക്കും.
ഒന്നിന് രാത്രി 8.30 ന് കാഴ്ച വരവ്, ഒമ്പതിന് ഗാനമേള, രണ്ടിന് രാത്രി ഒമ്പതിന് കലാ സംഗമം, മൂന്നിന് രാത്രി ഒമ്പതിന് കോഴിക്കോട് നാടക സഭയുടെ പച്ച മാങ്ങ നാടകം, അഞ്ചിന് വൈകുന്നേരം രഥോത്സവം, ആറിന് രാത്രി 8.30 ന് പള്ളിവേട്ട, ഏഴിന് രാവിലെ 6.30 ന് ആറാട്ട് കർമ്മങ്ങൾ, ശേഷം ഉത്സവത്തിന് കൊടിയിറങ്ങും. എല്ലാ ദിവസവും ഉച്ച 12.30 മുതൽ 2.30 വരെ അന്നദാനം ഉണ്ടാവും. ഒന്നിനും രണ്ടിനും രാത്രി 8.30 ന് ദിവ്യ പി. കക്കടവിൻ്റെ ആധ്യാത്മിക പ്രഭാഷണവും നടക്കും.

Post a Comment