o ഗാന്ധിജിയുടെ മയ്യഴി സന്ദർശന വാർഷിക പദയാത്രയും കെ പി എ റഹീം മാസ്റ്റർ അനുസ്മരണവും നടത്തി
Latest News


 

ഗാന്ധിജിയുടെ മയ്യഴി സന്ദർശന വാർഷിക പദയാത്രയും കെ പി എ റഹീം മാസ്റ്റർ അനുസ്മരണവും നടത്തി

 ഗാന്ധിജിയുടെ മയ്യഴി സന്ദർശന വാർഷിക പദയാത്രയും കെ പി എ റഹീം മാസ്റ്റർ അനുസ്മരണവും നടത്തി. 



മാഹി: മഹാത്മാജി മാഹി സന്ദർശിച്ചതിന്റെ എൺപത്തി ഒൻപതാം  വാർഷികവും കെ. പി. എ റഹിം മാസ്റ്റരുടെ നാലാം  ചരമവാർഷികവും കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആചരിച്ചു. മാഹി പുത്തലം ക്ഷേത്രങ്കണത്തിൽ ചേർന്ന യോഗത്തിൽ ചെയർമാൻ കെ. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഫാദർ സ്കറിയ കല്ലൂർ ഉത്ഘാടനം ചെയ്തു. സി. വി. രാജൻ പെരിങ്ങാടി, പ്രൊഫ എം. പി. മത്തായി, ആര്ടിസ്റ് ശശികല, കെ വി. രാഘവൻ, അസിസ് ഹാജി, ഐ. അരവിന്ദൻ,കെ. ടി. ശ്രീധരൻ, കെ. അജിത്, കെ. എം പവിത്രൻ എന്നിവർ സംസാരിച്ചു.  

   കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷന്റെ ഓഫീസിനു മുന്നിൽ നിന്നും

ഗാന്ധിജിയുടെയും, കെ പി എ റഹിം മാസ്റ്റരുടെയും ചായചിത്രം വഹിച്ചു കൊണ്ടുള്ള  പദയാത്രജാഥ പുത്തലം ക്ഷേത്രത്തിലെത്തി പദയാത്രയ്ക്ക് ജയിംസ് സി ജോസഫ്, എൻ. കെ. സകിത, എൻ. മോഹനൻ, കെ. രവീന്ദ്രൻ, പി. കെ രാജേന്ദ്ര കുമാർ,കെ. കെ. പ്രദീപൻ  എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post