*മാഹി സ്വദേശി അമൃത് ഉമാനാഥ് ദുബായിൽ അന്തരിച്ചു*
ദുബായ്∙ മാഹി സ്വദേശി അമൃത് ഉമാനാഥ് (54) ദുബായിൽ അന്തരിച്ചു. സ്വകാര്യ കമ്പനിയിൽ ജോലി നോക്കുകയായിരുന്നു. കോഴിക്കോട് ബീച്ച് ഹോട്ടൽ മുൻ മാനേജർ ഉമാനാഥിന്റെ മകനാണ്. സംസ്കാരം യുഎഇ സമയം ഇന്നലെ വൈകിട്ട് നാലിനു ജബൽ അലി ശ്മശാനത്തിൽ നടന്നു.
ദുബായ് ഹെൽത്ത് കെയർ സിറ്റിയിൽ ജോലി ചെയ്യുന്ന സപ്ന അമൃത് ആണു ഭാര്യ. ഒൻപതാം ക്ലാസ് വിദ്യാർഥി ഇഷാൻ അമൃത് മകനാണ്. അമ്മ: പരേതയായ ഗീതാ ഉമാനാഥ്

Post a Comment