'ചിരി മണിക്കാറ്റ്' പ്രകാശനം ചെയ്തു
മാഹി: യുവകവയിത്രി രതി രവിയുടെ ആദ്യ കവിതാ സമാഹാരമായ ചിരി മണിക്കാറ്റ് എന്ന കൃതിയുടെ പ്രകാശനം പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് നിർവ്വഹിച്ചു.ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ അദ്ധ്യക്ഷയായിരുന്നു.
പ്രശസ്ത നടിയും ഗായികയുമായ കെ.വല്ലിടീച്ചർ പുസ്തകം ഏറ്റുവാങ്ങി. ഭാരത ദേശം എഡിറ്റർ അടിയേരി ഗംഗാധരൻ പുസ്തക പരിചയം നടത്തി.മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. ടി. ടി.കെ.സുനീഷ്, പി.കെ.മോഹനൻ മാസ്റ്റർ എം എ.കൃഷ്ണൻ, എൻ.വി.അജയകുമാർ, കവി രാജേഷ് പനങ്ങാട്ടിൽ, കാർട്ടൂണിസ്റ്റ് എം.അജയകുമാർ സംസാരിച്ചു.
സോമൻ മാഹി സ്വാഗതവും, തരിരവി നന്ദിയും പറഞ്ഞു.
.

Post a Comment