*മലയാള കലാഗ്രാമത്തിൽ 12കാരൻ്റെ ചിത്രപ്രദർശനം കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.*
ന്യൂമാഹി: വടകര കടമേരിയിലെ 12 കാരൻ കെ.എസ്. പ്രഫുൽ കൃഷ്ണയുടെ 30 ചിത്രങ്ങളുടെ നാല് ദിവസത്തെ പ്രദർശനം കലാഗ്രാമത്തിൽ തുടങ്ങി.
കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രഫുലിൻ്റെ രണ്ടാമത്തെ പ്രദർശനമാണിത്. രണ്ടാം ക്ലാസ് മുതൽ പ്രഫുൽ ചിത്രം വരക്കുന്നുണ്ട്. ചിത്രരചന അഭ്യസിച്ചിട്ടില്ല. അക്രിലിക്, പെൻസിൽ ഡ്രോയിങ്ങ് എന്നിവയിലാണ് താത്പര്യം. വടകര ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സംസ്ഥാന തല ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്ങിനും കാർട്ടൂണിനും രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കടമേരി പടിഞ്ഞാറെക്കണ്ടി കരുണാകരൻ കടമേരിയുടെയും ഷീജയുടെയും മകനാണ്. വടകര യൂത്ത് കൾച്ചറൽ ഓർഗനസേഷൻ (യൂക്കോ ) മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഉപഹാരം നൽകി. അതോടൊപ്പം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സി പി അർജുന് ഉപഹാരം നൽകി ആദരിച്ചു.കണ്ണൂർ ഏളവായൂർ സ്വദേശികളയ ഉദയകുമാർ ജയശ്രീ ദമ്പതികളുടെ മകനാണ്. ചടങ്ങിന് പൂത്തോളിക്കണ്ടി മധുമോഹൻ അധ്യക്ഷത വഹിച്ചു. ഇ പി സജീവൻ, ടി വി സുധീർ കുമാർ, രജിത് ആയഞ്ചേരി, വിജയൻ ആവള, രാജീവ് അരൂർ, എന്നിവർ ആശംസകൾ നേർന്നു. സുരേഷ് കൂടത്തിൽ സ്വാഗതവും അഡ്വ. സുരേഷ് കുളങ്ങരത് നന്ദിയും പറഞ്ഞു.

Post a Comment