അലുംനി 2023'ന്റെ ലോഗോ പ്രകാശനം നടന്നു
ന്യൂമാഹി എം. എം. അലുംനിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 12നു നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം 'അലുംനി 2023'ന്റെ ലോഗോ പ്രകാശനം ഇന്ന് വൈകുന്നേരം 5 മണിക്ക് എം. എം. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ഥ വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹിയുടെ അധ്യക്ഷതയിൽ ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് സെയ്തു നിർവഹിച്ചു.
ബിൻഡി ഫൈസൽ വിശദീകരണം നടത്തി.
പഞ്ചായത്ത് മെംബർമാരായ മുഹമ്മദ് വി കെ തമീം, അസ്ലം ടി എച്ച് എന്നിവർ ആശംസകൾ നേർന്നു.
പി. മമ്മൂട്ടി.സി. എം. ബഷീർ,
എന്നിവർ സംസാരിച്ചു
പി. കെ. വി. സാലിഹ് സ്വാഗതവും,
എസ് കെ വിജയൻ നന്ദിയും പറഞ്ഞു.

Post a Comment