o ജനദ്രോഹ ഹർത്താൽ ആഹ്വാനം തള്ളിക്കളയുക. ബി ജെ പി.
Latest News


 

ജനദ്രോഹ ഹർത്താൽ ആഹ്വാനം തള്ളിക്കളയുക. ബി ജെ പി.

 ജനദ്രോഹ ഹർത്താൽ ആഹ്വാനം തള്ളിക്കളയുക.
ബി ജെ പി.


മാഹി: മാഹിയിൽ തുടർച്ചയായി മൂന്നാം ദിവസവും  ഹർത്താൽ പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തീരുമാനം തികച്ചും ജനവിരുദ്ധമാണ്, നിയമലംഘകർക്ക് ഒത്താശ ചെയ്യുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നു എന്നും, മാന്യമായി കച്ചവടം ചെയ്യുന്ന വ്യാപാരികൾ ഹർത്താലിൽ നിന്നും പിന്മാറണമെന്നും ബിജെപി മാഹി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നമ്മുടെ നാട്ടിൽ നിലവിലുള്ള എല്ലാ നിയമങ്ങളും വ്യാപാരികൾക്കും ബാധകം ആണെന്നും, അത് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുവാൻ സർക്കാരിന് അധികാരമുണ്ട് ഇത് വ്യാപാരി വ്യവസായി നേതാക്കൾ മനസ്സിലാക്കണം. അനാവശ്യമായി ജനങ്ങളെ ദ്രോഹിക്കുന്ന ഇത്തരം ഹർത്താലുകളെ തള്ളിക്കളയണം എന്ന് അടിയന്തരമായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിച്ച മണ്ഡലം പ്രസിഡണ്ട് എ ദിനേശൻ ആഹ്വാനം ചെയ്തു. സംസ്ഥാന സമിതി അംഗം ബി ഗോകുലൻ, സംസ്ഥാന കൗൺസിൽ മെമ്പർ രജീഷ് കെ, പനത്തറ ഹരിദാസ്, പ്രവീൺ പന്തക്കൽ, ജയചന്ദ്രൻ ചെമ്പ്ര, പ്രബീഷ്  കുമാർ പി, കെ  ചന്ദ്രൻ, രാജേഷ് കെ പി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post