o സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതി കുടുംബങ്ങൾ പുതുവത്സര ദിനത്തിൽ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു.
Latest News


 

സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതി കുടുംബങ്ങൾ പുതുവത്സര ദിനത്തിൽ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു.

 സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതി കുടുംബങ്ങൾ പുതുവത്സര ദിനത്തിൽ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു.



അഴിയൂർ മേഖല കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമര സമിതിയിലെ കുടുംബാംഗങ്ങൾ ഒത്ത് ചേർന്ന് ക്രിസ്തുമസ് - പുതുവത്സരാഘോഷം പുതുവത്സരദിനത്തിൽ മുക്കാളി വ്യാപാര ഭവനിൽ  വെച്ച് സമുചിതമായി ആഘോഷിച്ചു. സിൽവർ ലൈൻ പദ്ധതി സർക്കാർ പിൻവലിച്ച് ഉത്തരവിറക്കുക, സമരക്കാർക്കെതിരെ അന്യായമായി ഫയൽ ചെയ്ത  കേസുകൾ മുഴുവൻ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും സമർപ്പിക്കുന്ന ഒരു കോടി ഒപ്പ് ശേഖരണം നടത്തുന്നതിനുള്ള ആലോചനയോഗത്തിനോടനുബന്ധിച്ചാണ്  ക്രിസ്തുമസ് - പുതുവത്സരാഘോഷ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചത്.


ചടങ്ങിന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി മടപ്പള്ളി യൂനിറ്റ് ചെയർമാൻ ശ്രീ. ഉത്തമൻ മടപ്പള്ളി സ്വാഗതം പറഞ്ഞു. സമരസമിതി അഴിയൂർ മേഖല വനിതാ കമ്മിറ്റി ചെയർമാൻ ശ്രീമതി.സതി മടപ്പള്ളി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സമരസമിതി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ശ്രീ. അശോകൻ കളത്തിൽ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. സമരസമിതി വടകര മണ്ഡലം കൺവീനർ ശ്രി.ടി.സി.രാമചന്ദ്രൻ ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. രണ്ട് വർഷം പൂർത്തിയാക്കിയ സമരം പുതു വർഷത്തിൽ നൂതന രീതിയിലും നൂതന മാർഗത്തിലൂടെയുമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പ് ശേഖരണ പരിപാടി അഴിയൂർ മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച് പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരിക്കാൻ തീരുമാനിച്ചു. ചടങ്ങിൽ സർവ്വശ്രീ. നസീർ വീരോളി, എം.പി.രാജൻ മാസ്റ്റർ, പാമ്പള്ളി ബാലകൃഷ്ണൻ, അഹമ്മദ് അത്താണിക്കൽ,രാജൻ തീർത്ഥം, സജ്ന.സി.കെ., ശ്രീമതി.വിദ്യ ശശീന്ദ്രൻ, രമ കുനിയിൽ,  എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post