സ്വരരാഗ് സംഗീതം
ഗ്രാമത്തിന് ഉത്സവലഹരിയായി
മാഹി .അബ്ദുൾ കലാം ആസാദ് സാംസ്ക്കാരിക വേദിയുടെ കീഴിലുള്ള സ്വരരാഗസംഗീതത്തിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പുതുവർഷ നാളിൽ സംഘടിപ്പിച്ച സ്വരരാഗ് സംഗീത -നൃത്ത നിശ ഒരു നാടിനെയാകെ ലയതാള സാന്ദ്രമാക്കി
ഉസ്മാൻ ഗവ: ഹൈസ്കൂൾ ഗ്രൗണ്ടിൽ പായറ്റ അരവിന്ദൻ്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ എം.മുസ്തഫ മുഖ്യാതിഥിയായി.കെ.മോഹനൻ, ചാലക്കര പുരുഷു, എം.എം.പ്രദീപ് കുമാർ സംസാരിച്ചു.കെ.കെ.സന്തോഷ് കുമാർ സ്വാഗതവും, പ്രശാന്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
Post a Comment