*അഴിയൂർ ജി എം ജെ ബി സ്കൂളിൽ രണ്ടാം ഘട്ട വിളവെടുപ്പ് നടന്നു.*
*അഴിയൂർ ജി എം ജെ ബി സ്കൂളിൽ പി ടി എ യും വിദ്യാർത്ഥികളും പരിപാലിച്ച് നടത്തുന്ന കൃഷിയിൽ രണ്ടാം ഘട്ട വിളവെടുപ്പ് കുട്ടികൾ വളരെ ആഘോഷപൂർവും നടത്തി. മരുഭൂമി മരുപച്ചയാക്കിയ ഒമാൻ മലയാളിയായ ബിസിനസുകാരൻ ശ്രീ. അസീസ് ഹാഷിം ഉദ്ഘാടനം ചെയ്ത സ്കൂളിലെ കൃഷിയുടെ രണ്ടാംഘട്ട വിളവെടുപ്പാണ് വിജയകരമായി നടന്നത്. കൃഷിക്ക് നേതൃത്വം കൊടുക്കുന്ന ശ്രീമതി ലാലി ടീച്ചർ, മുജീബ് മാസ്റ്റർ മറ്റ് അദ്ധ്യാപകർ മദർ പി ടി എ അംഗങ്ങൾ വിദ്യാർത്ഥികൾ എന്നിവരെ പ്രധാന അദ്ധ്യാപിക ഇൻ ചാർജ് ശ്രീമതി ടി കെ പ്രീത ടീച്ചറും, പി ടി എ പ്രസിഡന്റ് പി പി റിയാസും വാർഡ് മെമ്പർ ശ്രീ സാജിദ് നെല്ലോളിയും അഭിനന്ദിച്ചു.*

Post a Comment