പഞ്ചദിന പ്രഭാഷണം
തലശ്ശേരി: തലശ്ശേരി സിറാജുല്‍ ഹുദ കാമ്പസില്‍ നടക്കുന്ന പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ പഞ്ചദിന പ്രഭാഷണത്തിന്‍റെ രണ്ടാം ദിന പരിപാടി കേരള മുസ്ലിം ജമാഅത്ത് തലശ്ശേരി സോണ്‍ വെെസ് പ്രസിഡന്‍റ് അബ്ദുസ്സലാം മുസ്ലിയാരുടെ അധ്യക്ഷതയില്‍ എസ്.ജെ.എം സംസ്ഥാന സിക്രട്ടറി സുലെെമാന്‍ സഖാഫി കുഞ്ഞുകുളം ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് ഒമാന്‍ ദേശീയ ജനറല്‍ സിക്രട്ടറി അബ്ദുറാസിഖ് ഹാജി,
എസ്.വെെ.എസ് ജില്ല സിക്രട്ടറി ഇഖ്ബാല്‍ മാസ്റ്റര്‍ പാനൂര്‍,
വി കെ ഹുസെെന്‍ ഹാജി, ആര്യ,ഹുസെെന്‍, തച്ചറക്കല്‍ മൂസകുട്ടി ഹാജി, വട്ടക്കണ്ടി ഖാലിദ് ഹാജി എന്നിവര്‍ സംസാരിച്ചു. യഅ്കൂബ് സഅദി സ്വാഗതവും മുബാസ് മാഹി നന്ദിയും പറഞ്ഞു.

Post a Comment