പുലക്കുനി ബാലകൃഷ്ണന്റെ പത്തൊൻപതാം ചരമവാർഷികദിനം
അഴിയൂർ : ചോമ്പാലിലെ പ്രമുഖ സോഷിലിസ്റ്റായിരുന്ന പുലക്കുനി ബാലകൃഷ്ണന്റെ പത്തൊൻപതാം ചരമവാർഷികദിനം ലോക് താന്ത്രിക് ജനതാദൾ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി എം കെ ഭാസ്ക്കരൻ ഉത്ഘാടനം ചെയ്തു,അനുസ്മരണ പ്രഭാഷണം എൽ.ജെ.ഡി വടകര മണ്ഡലം പ്രസിഡന്റ് കെ .കെ.കൃഷ്ണൻ നിർവ്വഹിച്ചു . ടി.ടി.പത്മനാഭൻ സ്വാഗതവും കൈപ്പാട്ടിൽ ശ്രീധരൻ അദ്ധ്യക്ഷം ചെയ്ത ചടങ്ങിൽ വി.പി.ജയൻ,മാട്ടാണ്ടി പ്രമോദ്, റീന രയരോത്ത്,മാട്ടാണ്ടി ബാലൻ,ലിനീഷ് പാലയാടൻ കെ.രാജൻ,മിന്നാട്ടിൽബാബു,കുന്നുമ്മൽ ശ്രീധരൻ , കെ.കെ.രാജേഷ് മഹേഷ്ബാബു എൻ.പി,അനൂപ്.കെ.പി.തുടങ്ങിയവർ സംസാരിച്ചു.

Post a Comment