*ഡോക്ടർമാർ പ്രതിഷേധിച്ചു*
മാഹി : കാരിക്കാലിൽ വിഷം ഉള്ളിൽ ചെന്ന് എട്ടാം ക്ളാസുകാരൻ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ചികിത്സാപ്പിഴവ് ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായ ഡോക്ടർമാരെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് പുതുച്ചേരി സംസ്ഥാനത്തെ ഡോക്ടർമാർ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി മാഹിയിലും പ്രതിഷേധം സംഘടിപ്പിച്ചു.
രാവിലെ 8.30 ഓടെ മാഹി ഗവ.ആശുപത്രിക്ക് മുന്നിലാണ് ഡോക്ടർമാർ കറുത്ത ബാഡ്ജണിഞ്ഞ് പ്രതിഷേധിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ബാലമണികണ്ഠനാണ് വിഷം ഉള്ളിൽ ചെന്ന് മരണപെട്ടത്. ബാലമണികണ്ഠന്റെ സഹപാഠിയുടെ അമ്മ "സഹായറാണി വിക്ടോറിയ" പരീക്ഷകളില്‍ തന്റെ കുട്ടിയേക്കാള്‍ ബാലമണികണ്ഠന്‍ മികച്ച മാര്‍ക്കു നേടുന്നതിൽ അസൂയ പൂണ്ട് ജ്യൂസ് പാക്കറ്റില്‍ വിഷം ചേര്‍ത്തശേഷം കുട്ടിക്കു നല്‍കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്കിടെ കുട്ടി മരണപ്പെടുകയും ചെയ്തു.
തുടർന്ന് ചികിത്സാപ്പിഴവ് ആരോപിച്ച് നാട്ടുകാർ ആശുപത്രി അക്രമിക്കുകയും തുടർന്ന് നടന്ന അന്വേഷണത്തിന്റെ ഭാഗമായി ഡോ. ബാലാജി, ഡോ. വിജയ് കുമാർ എന്നിവരെ സസ്പെന്റ് ചെയ്യുകയുമായിരുന്നു.
എന്നാൽ മതിയായ അന്വേഷണം നടത്താതെയാണ് ഡോക്ടർമാരെ സസ്പെന്റ് ചെയ്തതെന്നും , ഡോക്ടർമാരെ ഉടനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുമാണ് ഇന്ന് പ്രതിഷേധ സമരം സംഘടപ്പിച്ചത്.
സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ ആർ അശോക് കുമാർ , ഡോ. ബിജു പി പി. ഗവ.ഹോസ്പിറ്റൽ എംപ്ളോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എം പവിത്രൻ എന്നിവർ സംസാരിച്ചു
ഡോ. ഷാമിർ , ഡോ.രാജേഷ് ജി ആർ , ഡോ.മുഹമ്മദ് കെ , എം മോഹനൻ |സി എച്ച് വസന്ത എന്നിവർ പങ്കെടുത്തു
സെപ്റ്റംബർ ആദ്യവാരം
ചെന്നൈ നാഗപട്ടണം റോഡ് ഉപരോധം
ആശുപത്രി അക്രമിച്ചു

Post a Comment