പുതുച്ചേരി സർക്കാർ കൃഷി കർഷക ക്ഷേമ വകുപ്പിന്റെ അറിയിപ്പ്
മാഹി മേഖലയിലെ പി.എം. കിസാൻ (PMKisan) ആനുകൂല്യം വാങ്ങിക്കുന്ന കർഷകരുടെ PMKisan സാമ്പത്തിക സഹായം തുടർന്ന് ലഭിക്കാൻ തങ്ങളുടെ പട്ട നമ്പർ നിർബന്ധമായും പുതുക്കേണ്ടതുണ്ട്. ഇതിനായി എല്ലാ PMKisan ഗുണഭോക്താക്കളും പള്ളൂർ കൃഷി ഓഫീസിൽ നിന്ന് ഫോറം വാങ്ങി 16-01.2023 തിങ്കളാഴ്ചയ്ക്ക് മുൻപായി പൂരിപ്പിച്ചു നൽകേണ്ടതാണ്.
മാഹി മേഖലയിലെ പിഎം കിസാൻ (PMkisan) ആനുകൂല്യം വാങ്ങിക്കുന്ന കർഷകർ, ആധാർ കാർഡ് നമ്പർ ലിങ്ക് ചെയ്ത് e-KYC ചെയ്യേണ്ടതാണ്. ജനസേവന കേന്ദ്രം വഴിയോ, pmkisan.gov.in എന്ന വെബ്സൈറ്റ് വഴിയോ e-KYC ചെയ്യാത്തവർക്ക് ഇനിയുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതല്ല. പദ്ധതിയിൽ തുടരാൻ താല്പര്യമില്ലെങ്കിൽ മാഹി കൃഷിവകുപ്പിനെ അറിയിക്കേണ്ടതാണ്. അല്ലാത്തപക്ഷം റദ്ദാക്കപ്പെട്ടാൽ ഇതുവരെ വാങ്ങിയ ആനുകൂല്യം സർക്കാരിലേക്ക് തിരിച്ചടക്കേണ്ടതായി വരുമെന്ന് കർഷക ക്ഷേമ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Post a Comment