*സേവനം ദിനചര്യയാക്കിയ യൂസഫ് ഗൃഹപ്രവേശന ചടങ്ങും മാതൃകാപരമാക്കി*
സേവന പ്രവർത്തനത്തിൽ മുൻപന്തിയി നില്ക്കുന്ന യൂസഫിന് തന്റെ ഗൃഹപ്രവേശന ചടങ്ങിനും സേവനം മുൻ നിർത്തി മാതൃകപരമായ എന്തെങ്കിലും ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നു.
ഒടുവിൽ ശുദ്ധീകരിച്ച കുടിനീർ വഴിയാത്രക്കാർക്ക് ലഭിക്കാനായി ആസ്യ റോഡിലെ പുതിയ വീടായ ആയിഷാ സിന്റെ മുൻഭാഗത്തെ മതിലിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പൈപ്പ് ഒരുക്കി.
വർഷങ്ങളായി മാഹിയിൽ സേവന രംഗത്തെ പരിചിത മുഖമാണ് യൂസഫ് . രോഗികൾക്ക് മരുന്ന് എത്തിച്ച് നല്കുക, വഴിയിൽ അവശരായി കിടക്കുന്നവർക്ക് വേണ്ട പരിചരണം നല്കി അവരെ ആശുപത്രിയിൽ എത്തിക്കുക,
കോവിഡ് കാലത്ത് കോവി ഡ് ബാധിതരായവരുടെ മൃതദേഹം മറവ് ചെയ്യുക തുടങ്ങി നിരവധി നിസ്വാർത്ഥ പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച എ വി യൂസഫ് നിലവിൽ മാഹി സി എച്ച് സെന്റർ പ്രസിഡണ്ടാണ്
കുടിവെള്ള വിതരണ സംവിധാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ്തങ്ങൾ, സ്പീക്കർ അഡ്വ: എ.എൻ ഷംസീർ, തുടങ്ങി ഒട്ടേറെ പ്രമുഖർ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനെത്തി.
Post a Comment