o വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 22 വയസ്സുകാരൻ ഹൈടെക് മോഷ്ടാവ്*
Latest News


 

വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 22 വയസ്സുകാരൻ ഹൈടെക് മോഷ്ടാവ്*

 *വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 22 വയസ്സുകാരൻ  ഹൈടെക് മോഷ്ടാവ്* .

വടകര : വടകരയിൽ വ്യാപാരിയെ

കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 22

വയസ്സുകാരൻ തൃശ്ശൂർ സ്വദേശി മുഹമ്മദ്

ഷഫീഖിന്റെത് പിടിതരാത്ത പ്രകൃതമെന്ന്

പോലീസ്. അഞ്ചാംവയസ്സിൽ പിതാവ്

മരണപ്പെട്ട ഷഫീഖിന്റെ

സ്വഭാവരൂപവത്കരണത്തിൽ നിർണായകമായത് ചെറുപ്പംമുതൽ

വീടുവിട്ടുള്ള ജീവിതം. തൃശ്ശൂരിൽ പൂരപ്പറമ്പിലൂടെ രാത്രിയും പകലും അലഞ്ഞ് പലതരം ആളുകളുമായി ഇടപഴകിയാണ് ഷെഫീഖ് വളർന്നത്. പൂരപ്പറമ്പിലെ തിരക്കിൽ ചെറു മോഷണങ്ങൾ നടത്തിയാണ് തുടക്കം. കുറേക്കാലം ബെംഗളൂരുവിലും താമസിച്ചിട്ടുണ്ട്. ഇക്കാലത്താണ് മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള ഹൈടെക് മോഷണങ്ങൾ പഠിക്കുന്നത്.

യു ട്യൂബിൽ നോക്കിയാണ് ഗ്രിൻറർ ആപ്പ് ഉൾപ്പെടെ ഉപയോഗിച്ചുള്ള തട്ടിപ്പ് ഷെഫീഖ് പഠിച്ചെടുക്കുന്നത്. 'ടോപ്പ് പെയ്ഡ്' എന്ന കാറ്റഗറിയിലാണ് ഗ്രിൻററിൽ ഷെഫീഖിന്റെ പ്രൊഫൈൽ. ലോക്ഡൗൺ കാലത്താണ് മോഷണക്കേസിൽ ആദ്യമായി പിടിയിലായത്. മോഷണംനടത്തി സിം ബ്ലോക്ക് ചെയ്ത് മുങ്ങുന്നതാണ് ഷെഫീഖിന്റെ രീതി. ഇയാൾ വീട്ടിൽ അപൂർവമായേ എത്താറുള്ളൂ.


ഫോൺ കൈയിലില്ലാതിരുന്നിട്ടും പോലീസ് പ്രതിയെ കണ്ടെത്തിയത് അതിസാഹസികമായാണ്. എസ്.പി.യുടെ കീഴിൽ അഞ്ചുപേരുള്ള സ്പെഷ്യൽ സ്ക്വാഡ് രൂപവത്കരിച്ചാണ് തൃശ്ശൂരിൽനിന്ന് പ്രതിയെ പിടികൂടിയത്.


ജില്ലാ ക്രൈംബ്രാഞ്ചിലെ ജി.എസ്.ഐ. മാരായ കെ.പി. രാജീവൻ, കെ. യൂസഫ്, എ.എസ്.ഐ. മനോജ്, എസ്.സി.പി.ഒ. മാരായ വി.സി. ബിനീഷ്, വി.വി. ഷാജി എന്നിവരാണ് അഞ്ചുദിവസം തൃശ്ശൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.


ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പ് ബുധനാഴ്ച തുടങ്ങും.


 ഡിസംബർ 24 ന് രാത്രിയാണ് വടകര വനിതാ റോഡിലെ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്സ് ഉടമ പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെ (62) കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച്ചയോളം മുങ്ങി നടന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ തിങ്കളാഴ്ച തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത് വടകരയിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം. നവ മാധ്യമങ്ങളിലുടെ രാജനുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതി വടകരയിലെത്തിയത്. സമാനമായ രീതിയിലുള്ള നിരവധി പിടിച്ചുപറി കേസുകളിലും ഇയാൾ പ്രതിയാണ്. കൊലപാതകം നടന്നതിന് തൊട്ടടുത്ത രണ്ട് ദിവസം മുമ്പാണ് പ്രതി വടകരയിലെത്തിയത്. മറ്റു ശാസ്ത്രീയമായ തെളിവുകൾ പരിശോധിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സോഷ്യൽ മീഡിയയിലെയും, സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസിന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. കവർച്ചക്ക് വേണ്ടിയാണ് പ്രതി കൊലനടത്തിയത്. പ്രതിയുടെ മൊബൈൽ കുറ്റിപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് കേസിന് വഴിത്തിരിവായത്. രാജന്റെ കൈവശത്തു നിന്നും കവർന്ന സ്വർണ്ണാഭരണങ്ങളും, ബൈക്കും കണ്ടെത്തിയിട്ടില്ല. ചൊവ്വാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷ നൽകും. ദൃക്സാക്ഷികളോ പ്രതിയെ കണ്ടവരോ ഇല്ലാത്ത കൊലപാതക കേസിലാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസിനു പിടികൂടാനായത്. ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിഐ പി എം മനോജ്, എസ്ഐ മാരായ സജീഷ്, ബാബുരാജ്, ഗ്രേഡ് എസ്ഐ മാരായ പ്രകാശൻ, കെ പി രാജീവൻ, എഎസ്ഐ മാരായ ഷാജി, യൂസഫ്, മനോജ്, സീനിയർ സിപിഒ മാരായ സൂരജ്, സജീവൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post