o വേണുഗോപാലാലയത്തിലെ കണ്ണനും , ഹരീശ്വരത്തിലെ കൃഷ്ണനും , ഉണ്ണിയേശുവിനും ആനവാതുക്കൽ വേണുഗോപാലാലയത്തിൽ അപൂർവസമാഗമം
Latest News


 

വേണുഗോപാലാലയത്തിലെ കണ്ണനും , ഹരീശ്വരത്തിലെ കൃഷ്ണനും , ഉണ്ണിയേശുവിനും ആനവാതുക്കൽ വേണുഗോപാലാലയത്തിൽ അപൂർവസമാഗമം

 *വേണുഗോപാലാലയത്തിലെ കണ്ണനും , ഹരീശ്വരത്തിലെ കൃഷ്ണനും , ഉണ്ണിയേശുവിനും ആനവാതുക്കൽ വേണുഗോപാലാലയത്തിൽ അപൂർവസമാഗമം*



മാഹി :മതമൈത്രിയുടെ പര്യായമാവുകയാണ് മാഹി വേണുഗോപാലാലയ ക്ഷേത്രം.

  ഓടക്കുഴൽ പിടിച്ചിരിക്കുന്ന കണ്ണന് കണി കാണുവാൻ ക്രിസ്തുമസ് പ്രമാണിച്ച്  ക്ഷേത്രമുറ്റത്ത് താത്ക്കാലികമായി ഒരുക്കിയ പുല്ക്കൂടിൽ  പുഞ്ചിരി തൂകി നില്ക്കുന്ന ഉണ്ണിക്കണ്ണൻ, മാഹി ആന വാതുക്കൽ ക്ഷേത്രാങ്കണത്തിലെ അപൂർവ കാഴ്ച്ചയാണ്.



മാഹി മുണ്ടോക്ക് ഹരീശ്വര ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര വേണുഗോപാലാലയത്തിൽ എത്തിയതോടെ മൂവരുടെയും അപൂർവ സംഗമത്തിന് ഭക്തർ സാക്ഷ്യം വഹിച്ചു.

താലപ്പൊലിയേന്തിയ ഭക്തജനങ്ങളുടെ , വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രസന്നിധിയിലെത്തിയ രഥഘോഷയാത്രയ്ക്ക് ക്ഷേത്ര ഭാരവാഹികൾ സ്വീകരണം നല്കി.


മാഹി പള്ളിയിലെ തിരുനാളിന് മയ്യഴി മാതാവിന് പ്രസാദമായി  തുളസിമാലയും വേണുഗോപാലായനടയിൽ നിന്നും പൂജിച്ച്  നല്കാറുണ്ട്.

Post a Comment

Previous Post Next Post