*മാഹി ആശുപത്രി റോഡിലെ വീട്ടുപറമ്പിൽ തീ പിടുത്തം*
ഒഴിവായത് വൻ ദുരന്തം
മാഹി : ഇന്നുച്ചയ്ക്ക് മൂന്നു മണിയോടെയാണ് ആശുപത്രി റോഡിലെ വീട്ടുപറമ്പിൽ തീ പിടുത്തമുണ്ടായത്.
ഉണങ്ങിയ കരിയിലകൾക്കും , മാലിന്യത്തിനും തീ പടർന്നയുടനെ പോലീസ് സ്ഥലത്തെത്തി ഫയർ ഫോയ്സിൽ വിവരമറിയിക്കുകയും,
മാഹി ഫയർ ഫോയ്സ് യൂണിറ്റ് എത്തി തീ അണക്കുകയും ചെയ്തു. തൊട്ടടുത്ത്
ഹോസ്പിറ്റൽ റോഡിൽ തന്നെ പടക്കപീടികയുള്ളതിനാൽ ജനങ്ങൾ പരിഭ്രാന്തരായി.
പറമ്പിൽ വീടുണ്ടെങ്കിലും വീട്ടിൽ ആൾതാമസമില്ല.
വീട്ടിലേക്കും, പടക്കപ്പീടികയുടെ ഭാഗത്തേക്കും തീ പടരുന്നതിന് മുമ്പ് അണയ്ക്കാൻ സാധിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തൊട്ടടുത്ത് മെയിൻ റോഡിൽ മദ്യക്കടകളും തുണിക്കടകളുമൊക്കെയുള്ള ഭാഗമാണിത്.
ഇൻചാർജ് ലീഡിങ്ങ് ഫയർമാൻ വി.പി. ബിജുവിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ സി. സിറോഷ്, പി.വി. വിജേഷ്, സനൂപ് വളവിൽ , ഡ്രൈവർ ശിവജ്ഞാനഗുരു എന്നിവരടങ്ങിയ സംഘമെത്തിയാണ് തീയണച്ചത്.
Post a Comment