o സി.എം.ബഷിറിൻ്റെ ത്രിദിന ചിത്രപ്രദർശനം തുടങ്ങി
Latest News


 

സി.എം.ബഷിറിൻ്റെ ത്രിദിന ചിത്രപ്രദർശനം തുടങ്ങി

 സി.എം.ബഷിറിൻ്റെ ത്രിദിന ചിത്രപ്രദർശനം തുടങ്ങി



മാഹി :പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹപാഠി 'യുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചാലക്കര ഉസ്മാൻ ഗവ: ഹൈസ്ക്കൂൾ അങ്കണത്തിൽ പ്രമുഖ പ്രവാസി ചിത്രകാരൻ സി.എം.ബഷിറിൻ്റെ ത്രിദിന ചിത്രപ്രദർശനം ആരംഭിച്ചു.

സഹപാഠി പ്രസിഡണ്ട് കെ മോഹനൻ്റെ അദ്ധ്യക്ഷതയിൽ ചിത്രകാരനും, മുതിർന്ന മാധ്യമ പ്രവർത്തകനുമായ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.

കവി ആനന്ദ് കുമാർ പറമ്പത്ത്, കെ .പവിത്രൻ മാസ്റ്റർ, പായറ്റ അരവിന്ദൻ സംസാരിച്ചു.

പല കാലങ്ങളിലായി വരച്ച യഥാതഥ ചിത്രങ്ങൾ തൊട്ട് അമൂർത്ത രചനകൾ വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട മുപ്പത് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ആർട്ടിസ്റ്റ് സി.എം.ബഷീർ മറുപടി ഭാഷണം നടത്തി.

കെ.വത്സൻ സ്വാഗതവും,

ഷഹനാസ് നന്ദിയും പറഞ്ഞു.




Post a Comment

Previous Post Next Post