*മാഹ മേഖല കായിക മേള സമാപിച്ചു*.
*വിജയിക്കുള്ള സമ്മാനങ്ങൾ മാഹി എം എൽ എ രമേശ് പറമ്പത്ത് വിതരണം ചെയ്തു*
മാഹി :ജനുവരി 3 മുതൽ പന്തക്കൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന് വരുന്ന മാഹി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മാഹി മേഖല കായിക മേള സമാപിച്ചു.
മാഹീ റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാഹി എം ൽ എ രമേശ് പറമ്പത്ത് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
സി ഇ ഒ ഇൻ ചാർജ് ഉത്തമരാജ് സ്വാഗതവും മേളയുടെ കോർഡിനേറ്റർ സി. സജീന്ദ്രൻ നന്ദിയും പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി ഷാജി. കെ. പി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ വി വി ചാന്ദിനി പതാക താഴ്ത്തി.
അണ്ടർ -14വിഭാഗത്തിൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അഖിൽ. എൻ, നിവേദ്യ. ടി. എം, എക്സൽ പബ്ലിക് സ്കൂളിലെ അനന്ദു കൃഷ്ണ, അണ്ടർ -17 വിഭാഗത്തിൽ ജവഹർലാൽ നെഹ്റു ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ ദേവരോഷ് മനോഹർ, നയന ജിജീഷ്, അണ്ടർ -19 വിഭാഗത്തിൽ എക്സൽ പബ്ലിക് സ്കൂളിലെ യദുനന്ദ് സുരേന്ദ്രൻ, പന്തക്കൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സാനിയ വിൻസെന്റ് ഫെർണാണ്ടസ് തുടങ്ങിയവർ വ്യക്തിഗത ചാമ്പ്യൻമാരായി.
ഉസ്മാൻ ഗവണ്മെന്റ് ഹൈസ്കൂളിലെ വിഗിൻ. കെ. പി, .ഐ. കെ. കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അമൃത. പി തുടങ്ങിയവർ കായിക മേളയിലെ വേഗതയേറിയ താരങ്ങളായി.
അണ്ടർ -14 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, അണ്ടർ -17 ആൺകുട്ടികളുടെ വിഭാഗത്തിൽ പള്ളൂർ വി എൻ പുരുഷോത്തമൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, പെൺകുട്ടികളുടെ വിഭാഗത്തിൽ ജെവഹർലാൽ നെഹ്റു ഹയർസെക്കന്ററി സ്കൂൾ, അണ്ടർ -19 ആൺകുട്ടികളുടെ വിഭാഗത്തിൽ പന്തക്കൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, പെൺകുട്ടികളുടെ വിഭാഗത്തിൽ പള്ളൂർ വി എൻ പുരുഷോത്തമൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളും ഓവറോൾ ചാമ്പ്യൻമാരായി.
Post a Comment