o മാഹി മേഖലാ ബാലകലാമേളക്ക് തിരശ്ശീല ഉയർന്നു
Latest News


 

മാഹി മേഖലാ ബാലകലാമേളക്ക് തിരശ്ശീല ഉയർന്നു

 മാഹി മേഖലാ ബാലകലാമേളക്ക് തിരശ്ശീല ഉയർന്നു




മാഹി: മയ്യഴിപ്പുഴയുടെ തീരത്ത് ഇനി കലയുടെ മൂന്ന് രാവുകൾ തീർക്കാൻ മയ്യഴി മേഖല സ്കൂൾബാലകലാമേളയുടെ തിരശ്ശീല ഉയർന്നു. ജവഹർലാൽ നെഹറു ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രധാന വേദിയിൽ മയ്യഴി വിദ്യാഭ്യാസ മേലധ്യക്ഷൻ ഉത്തമരാജ് മാഹിയുടെ അധ്യക്ഷതയിൽ

മയ്യഴി റീജ്യ നൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീന നിലവിളക്ക് കൊളുത്തി മേള ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്രവർമ മുഖ്യാതിഥിയായി . ജവഹർലാൽ നെഹറു ഹയർ സെക്കണ്ടറി സ്ക്കൂൾ വൈസ് പ്രിൻസിപ്പാൾ എം.എം തനൂജ, സമഗ്രശിക്ഷ ഏ ഡി പി സി ഹരിന്ദ്രൻ കെ.പി, ജെ.സി.പി.ടി.എ. പ്രസിഡന്റ് ഷാനിദ് മേക്കുന്ന്, അധ്യാപക സം ഘടന പ്രതിനിധികളായ കെ.പി. മുരളീധരൻ ,എൻ.കെ. സകിത, ഹാരിസ് വി കെ.എന്നിവർ സംസാരിച്ചു.

ഡോ : കെ. ചന്ദ്രൻ ,കെ.ഷീന, സീതാലക്ഷ്മി, ഷമീന വി കെ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post