o ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*
Latest News


 

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*

 *ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു* 




ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതിക്ഷേത്രം ഗംഗാധാരൻ മാസ്റ്റർ സ്മാരക വായനശാല &ഗ്രന്ഥാലയത്തിന്റെയും ക്ഷേത്ര മാതൃസമിതിയുടെ സംയുക്താഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ആയുർവേദ മെഡിക്കൽ ക്യാമ്പ് ന്യൂ മാഹി പഞ്ചായത്ത്  പ്രസിഡന്റ്‌ ഇൻ ചാർജ് അർജുൻ പവിത്രൻ ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ സി വി രാജൻ പെരിങ്ങാടി അധ്യക്ഷഭാഷണം നടത്തി.

ക്ഷേത്രപ്രസിഡന്റ്‌ ടി പി ബാലൻ വിശിഷ്ട വ്യക്തികളെ ആദരിച്ചു. വാർഡ് മെമ്പർ ഫാത്തിമ കെ ടി

ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ എന്നിവർ ആശംസ നേർന്നു.


ന്യൂ മാഹി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോഃ  സന്തോഷ്‌ കുമാർ ക്യാമ്പ് വിശദീകരണം ചെയ്തു.

മാതൃസമിതി ഖജാൻജി രേണുക വിനയൻ നന്ദിയും പറഞ്ഞു.

Dr ലതീഷ് കുമാർ

Dr സർഗ,

രഞ്ജിനി, ക്ഷേത്ര വൈസ് പ്രസിഡന്റ്‌ ഒ വി ജയൻ, കണ്ടോത് രാജീവൻ, ഹരീഷ് ബാബു, മനോഹരൻ കെ പി 

എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.പരിശോധന കഴിഞ്ഞവർക്ക് മരുന്നുകൾ സൗജന്യമായി നൽകുകയും ചെയ്തു.

Post a Comment

Previous Post Next Post