നൂതന സൗണ്ട് സിസ്റ്റം നല്കി
പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ രമണി മധുവിന്റെ പ്രാർത്ഥന സാഫല്യത്തിന്റെ ഭാഗമായി നൂതന സൗണ്ട് സിസ്റ്റം എം എസ് സൗണ്ട്സ് ക്ഷേത്രാങ്കണത്തില്‍ വെച്ച് പൂജയ്ക്ക് ശേഷം ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. തുടർന്ന് പള്ളൂർ സ്വരലയ മ്യൂസിക്കിന്റെ ഭക്തിഗാനസുധയും നടന്നു. ഉദ്ഘാടനചടങ്ങില്‍ ഷേത്ര സെക്രട്ടറി സതീഷ് കുമാർ സ്വാഗതവും ക്ഷേത്ര വൈസ് പ്രസിഡന്റ് ഒ വി ജയൻ നന്ദിയും പറഞ്ഞു.

Post a Comment