മാഹിയിൽ ഇന്ത്യൻ ഓയിൽ പമ്പുകളിൽ കൃത്രിമ ഇന്ധന ക്ഷാമം - പ്രീമിയം പെട്രോളും, ഡീസലും സുലഭം
: മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ നോർമൽ പെട്രോളും, ഡീസലും സ്റ്റോക്കുണ്ടായിട്ടും കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായി ഉപഭോക്താക്കളുടെ പരാതി.എന്നാൽ വില കൂടുതലുള്ള x 95 പ്രീമിയം പെട്രോളും, xtra ഗ്രീൻ ഡീസലും പമ്പുകളിൽ സുലഭമാണ്.
സ്റ്റോക്ക് ബോർഡിൽ നോർമൽ പെട്രോളും, ഡീസലും 10 ,000 ലിറ്ററിന് മേലെ സ്റ്റോക്കുള്ളത് ഉപഭോക്താക്കൾ ഡീലർമാരോട് ചോദ്യം ചെയ്താൽ പ്രീമിയം പെടോ ളും, പ്രീമിയം ഡീസലും കൂടുതൽ വിറ്റഴിക്കണമെന്ന ഐ.ഒ.സി.കമ്പനിയുടെ നിർദ്ദേശമനുസരിച്ചാണ് വില കുറഞ്ഞ ഇന്ധനങ്ങൾ വില്പന നടത്താത്തതെന്നാണ് മറുപടി.
നോർമൽ പെട്രോളിന് മാഹിയിലെ വില 93.80 രൂപയുള്ളപ്പോൾ പ്രീമിയം പെട്രോളിന് ലിറ്ററിന് 98.24 രൂപയാണ്. 4.44 രൂപ അധികം. ഡീസൽ പ്രീമിയത്തിന് 87.08 രൂപയാണ് വില. നോർമൽ ഡീസൽ വില 83.72 രൂപയാണ്. ലിറ്ററിന് 3.36 രൂപ അധികം കൊടുക്കണം. കേരളത്തെ അപേക്ഷിച്ച് മാഹിയിൽ ഇന്ധനങ്ങൾക്ക് 10 രൂപ കുറവായതിനാൽ വിദൂര പ്രദേശങ്ങളിൽ നിന്നും വാഹനസമായി ഫുൾ ടാങ്ക് ഇന്ധനമടിക്കുവാൻ എത്തുന്നവർക്ക് വില കൂടുതലുള്ള പ്രീമിയം ഇന്ധനങ്ങൾ അടിച്ചേൽപ്പിക്കുന്നത് പതിവാകുകയാണ്. ആംബുലൻസ് പോലുള്ള അത്യാവശ്യ സർവീസ് നടത്തുനവർ കൃത്യമായി പണവുമായി പമ്പിൽ കയറിയാൽ വില കൂടിയ ഇന്ധനം അടിക്കുവാൻ നിർബന്ധിതമായാൽ അത്യാസന്ന നിലയിലുള്ള രോഗികളേയും കൊണ്ട് മറ്റു കമ്പനികളുടെ പെട്രോൾ പമ്പുകളിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ്.ഐ.ഒ.സി.കമ്പനിയുമായി മാഹിയിലെ പമ്പുകൾ ഓട്ടോമേഷൻ സിസ്റ്റം നില നിൽക്കുന്നതിനാൽ ഡിപ്പോവിൽ നിന്ന് നേരിട്ട് പമ്പുകളിലെ നോർമൽ പെട്രോൾ, ഡീസൽ യൂനിറ്റുകൾ തടസ്സപ്പെടുത്തി വെയ്ക്കുന്നതായും ആരോപണം ഉയരുകയാണ്.പെട്രോൾ പമ്പ് ഡീലർമാരും ഇക്കാരണത്താൽ ദുരിതത്തിലായിരിക്കുകയാണ്. 5000 ലിറ്റർ പ്രീമിയം പെട്രോൾ കമ്പനിയിൽ നിന്ന് ലോഡ് ചെയ്യുവാൻ 5 ലക്ഷത്തോളം രൂപ വേണം. കമ്പനി നിർബന്ധം കാരണം ഡീലർമാർ വില കൂടിയ ഉത്പന്നങ്ങൾ എടുക്കുകയാണ്. പ്രീമിയം എടുത്തില്ലെങ്കിൽ നോർമൽ പെട്രോളും, ഡീസലും കമ്പനി നൽകാത്ത അവസ്ഥയാണ്. പ്രീമിയം പെട്രോൾ ആവശ്യക്കാർ കുറവായതിനാൽ പമ്പുകളിലെ ഭൂഗർഭ അറയിൽ പ്രീമിയം ഉത്പ്പന്നങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇതോടെ മാഹി മേഖലയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടുന്നത്. മാഹിയിലെ ഇന്ത്യൻ ഓയിൽ പമ്പുകളിൽ മറ്റു കമ്പനികളെ അപേക്ഷിച്ച് വ്യാപാരം കുറഞ്ഞു വരുന്നതായും സൂചനയുണ്ട്.ഐ.ഒ.സി. യുടെ ഈ നയത്തിനെതിരെ ഉപഭോക്താക്കൾ മാഹി റീജയണൽ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്

Post a Comment