*മാഹി സെന്റ് തെരേസ ദേവാലയത്തിലെ മോഷണം*
*തെളിവെടുപ്പ് നടത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി*
മാഹി :, മാഹിയിലെ ക്രിസ്ത്യൻ ദേവാലയത്തിൽ നിന്ന് മോഷണം പോയ വസ്തുക്കൾ ഷൊർണൂർത്തെരുവിലെ ശിവ ക്ഷേത്രക്കുളത്തിൽനിന്ന് ലഭിച്ചതിനെത്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത്
തെളിവെടുപ്പ് നടത്തി .
ദേവാലയങ്ങളിൽ അപ്പവും വീഞ്ഞും ഭക്തർക്കു നൽകാൻ ഉപയോഗിക്കുന്ന പിലാസയാ ണ് കുളത്തിൽനിന്ന് കണ്ടെത്ത ത്. സംഭവത്തിൽ കുളപ്പുള്ളി സ്വദേശി തട്ടാൻ ചിറക്കുന്നുപറമ്പിൽ ഫിറോസിനെ [40]യാണ് മാഹി പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 14-നായിരുന്നു മാഹിയിലെ ദേവാലയത്തിൽ മോഷണം നടന്നത്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവക്ഷേത്രക്കുളത്തിൽ പോലീസ് പരിശോധന നടത്തിയത്.
മോഷ്ടിച്ച സാധനങ്ങൾ ഷൊർണൂരിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും ആരും വാങ്ങാൻ തയ്യാറായില്ലായിരുന്നു
മാഹി സി ഐ .എ ശേഖറിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം നടന്നത്.
എസ്.ഐ. റീന, എ എസ് ഐ സരോഷ് ക്രൈം സ്ക്വാഡ് അംഗങ്ങൾ എ എസ് ഐ മാരായ കിഷോർ, പ്രസാദ്, ഹെഡ് കോൺസ്റ്റബിൾ സംഘമാണ് ഫിറോസിനെ പിടികൂടിയത്.
ഫിറോസ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Post a Comment