പോപ്പുലർ ഫ്രണ്ട് ഹർത്താൽ, അഴിയൂരിലും ജപ്തി.
*പോപ്പുലർ ഫ്രണ്ട് നേതാവ് കുഞ്ഞിപ്പള്ളിയിലെ ടൈലർ സമീറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി*
തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാൻ ഹൈകോടതി ഉത്തരവു പ്രകാരം സംഘടന ഓഫിസുകളിലും പ്രധാന ഭാരവാഹികളുടെ വീടുകളിലും അടക്കം സംസ്ഥാനത്തെ 173 കേന്ദ്രങ്ങളില്‍ നടത്തിയ ജപ്തി നടപടികള്‍ പൂര്‍ത്തിയായി. കണ്ണൂരടക്കം ചിലയിടങ്ങളിലെ നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്.
അഴിയൂരിലെ വടകര ഡിവിഷൻ പോപ്പുലർ ഫ്രണ്ട് നേതാവ് മോനാർച്ച് സമീറിന്റെ 8 സെന്റ് ഓളം ഭൂമിയാണ് കണ്ടുകെട്ടിയത്...
അഴിയൂരിലെ രണ്ട് പേരുടെ സ്വത്തുക്കൾ കൂടി കണ്ടു കെട്ടാൻ ഉണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവ ഞായറാഴ്ചയോടെ പൂർത്തിയാക്കുമെന്നാണ് വിവരം.
വിവിധ ജില്ലകളിൽ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിലാണ് നടപടികൾ.
ജപ്തി വിവരങ്ങൾ റവന്യൂ വകുപ്പ് ഹൈകോടതിയെ അറിയിക്കും.
ഹൈകോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ജപ്തി നടന്നത്- 89 എണ്ണം. കോഴിക്കോട് 23 എണ്ണവും. കണ്ണൂരിൽ ഒമ്പതും കാസർകോട് മൂന്ന്, വയനാട് 14, തൃശൂര്‍ 16, കോട്ടയം അഞ്ച്, ഇടുക്കി ആറ്, പത്തനംതിട്ട രണ്ട്, തിരുവനന്തപുരം അഞ്ച്, കൊല്ലം ഒന്ന് എന്നിങ്ങനെയും ജപ്തി നടന്നു.ഹര്‍ത്താല്‍ അക്രമത്തിൽ 5.26 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

Post a Comment