*അപകട ഭീഷണി ഉയർത്തി പഴയ പോസ്റ്റാഫീസ് കെട്ടിടം*
മാഹി: ദേശീയപാതയിൽ നിന്നും മുണ്ടോക്ക് ഹരീശ്വര ക്ഷേത്രം ഭാഗത്തേക്കും, മഞ്ചക്കൽ പുഴയോര നടപ്പാതയിലേക്കും പോകുന്ന റോഡുകളുടെ ജംഗ്ഷനിലുള്ള പഴയ പോസ്റ്റാഫീസിന്റെ ഇരുനില കെട്ടിടം ഏതുസമയത്തും ഇടിഞ്ഞു വീഴാൻ പാകത്തിൽ അത്യന്തം അപകടാവസ്ഥയിലാണുള്ളത്.
നിത്യേന നിരവധി വാഹനങ്ങളും വിദ്യാർത്ഥികളടക്കമുള്ള വഴിയാത്രക്കാരും കടന്നു പോകുന്ന സ്ഥലമാണിത്. കെട്ടിടം തകർന്ന് വീണാൽ അത് വൻ ദുരന്തത്തിനിടയാക്കുമെന്ന് തദ്ദേശവാസികൾ ഭയപ്പെടുന്നു. ഇക്കാര്യം പല തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തുടർ നടപ ടികളുണ്ടായിട്ടില്ല.

Post a Comment