o സ്വാഗത സംഘം രൂപീകരിച്ചു.
Latest News


 

സ്വാഗത സംഘം രൂപീകരിച്ചു.

 

സ്വാഗത സംഘം രൂപീകരിച്ചു.


ന്യൂമാഹി: ന്യൂമാഹി മയ്യലവിയ മദ്രസ സ്കൂളുകളിൽ പഠിച്ച മുഴുവൻ പൂർവ വിദ്യാർത്ഥികളുടേയും സംഗമം 2023 ഫെബ്രുവരി 12 ന് വിളിച്ചു കൂട്ടുവാൻ ഇന്ന് ന്യൂമാഹി എം. എം. ഹൈ സ്കൂളിൽ വിളിച്ചു ചേർത്ത പൂർവ്വ വിദ്യാർത്ഥികളുടെ യോഗം തീരുമാനിച്ചു. 

ഇതിനായി അസീസ് മാഹി ചെയർമാനും, ഫൈസൽ ബിണ്ടി ജനറൽ കൺവീനർ ആയും, വൈ. എം. അനിൽ കുമാർ, എം. സി. അഷ്‌റഫ്, ശ്രീജയൻ, സി. നജീബ്, ടി. വി. പ്രേമൻ, എ. കെ. സാദിക്ക്, ടി. എം. പി. റഫീക്ക് എന്നിവർ വകുപ്പ് ചെയർമാൻമാരായും,

ടി. കെ. വസീം, പി. കെ. വി. നാസർ, ടി. കെ. സമീർ, കെ. കെ. നൗഷാദ്, ബഷീർ ഏരത്ത്, എം. കെ. താഹിർ, സക്കരിയ കൊല്ലാൻ, എ. നസവത്ത് എന്നിവർ കൺവീനർമാരായും പി. കെ. വി. സാലിഹ് കോ. ഓഡിനേറ്ററായും സംഘാടക സമിതി രൂപീകരിച്ചു.  

രൂപീകരണ യോഗത്തിൽ എം. എം. അലുംനി പ്രസിഡണ്ട് അസീസ് മാഹി അദ്ധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post