o മുഖ്യമന്ത്രിക്ക് പരാതി നൽകി.
Latest News


 

മുഖ്യമന്ത്രിക്ക് പരാതി നൽകി.

 മുഖ്യമന്ത്രിക്ക് പരാതി നൽകി.



അഴിയൂർ ഗവ: ഹയർസെക്കന്ററി

സ്കൂളിലെ ഒരു വിദ്യാർത്ഥിനി

ലഹരിക്കു അടിപ്പെട്ടുവെന്ന 

വാർത്തയെ തുടർന്ന് സർക്കാർ 

തലത്തിൽ പോലീസ് അന്വേഷണം 

നടക്കുമ്പോൾ 

ചില തല്പര കക്ഷികൾ നടത്തുന്ന 

ദുഷ്പ്രചരണത്തെക്കുറ്റിച്ച് 

സ്കൂൾ പി.ടി.എ കമ്മറ്റി

 മുഖ്യമന്ത്രിക്ക് പരാതി നൽകി.

ലഹരി വിഷയത്തിൽ ഒട്ടും വീഴ്ച

വരുത്താതെ സ്കൂളും PTA യും

യഥാസമയത്ത് ഇടപെടുകയും

സ്കൂൾ കൗൺസലറുടെ 

നേതൃത്വത്തിൽകുട്ടിയിൽ നിന്നും

 വിവരങ്ങൾ ചോദിച്ചറിയുകയും

രക്ഷിതാക്കളെ അറിയിക്കുകയും 

വേണ്ട നാപടികൾ സ്വീകരിക്കുകയും 

ചെയ്തിട്ടുണ്ട്.എന്നാൽ 

സോഷ്യൽ മീഡിയയിലൂടെയും മറ്റും 

തെറ്റായ പ്രചരണങ്ങൾ നടത്തി 

സ്കൂളിനെതാറടിച്ചു കാണിക്കാൻ 

ചിലർ ശ്രമിച്ചു കൊണ്ടിരിക്കയാണ്.

കഴിഞ്ഞ SSLC പരീക്ഷയിലടക്കം 

100 ശതമാനം വിജയം നേടി

ഭൗതിക സൗകര്യങ്ങളുടെയും 

അക്കാദമിക മികവുകളുടെയും

കാര്യത്തിൽ ജില്ലയിലെ മറ്റു 

വിദ്യാലയങ്ങൾക്കൊപ്പം 

തലയുയർത്തി നിൽക്കുന്ന 

സ്കൂളിനെ സംരക്ഷിക്കണമെന്നും

 ലഹരിവിഷയത്തിൽ

എത്രയും പെട്ടെന്ന് അന്വേഷണം 

പൂർത്തിയാക്കി കുറ്റവാളികളെ

കണ്ടെത്തി സ്കൂൾ പ്രവർത്തനം 

സുഗമമാക്കാനുള്ള

സാഹചര്യം സൃഷ്ടിക്കണമെന്നും 

പി.ടി.എ. ഭാരവാഹികൾ

മുഖ്യമന്ത്രിയോട് അഭ്യർത്തിച്ചു.

Post a Comment

Previous Post Next Post