*ശുചിത്വ ബോധവത്കരണ ചുവരെഴുത്ത് നടത്തി*
മാഹി: മാഹി നെഹ്‌റു യുവകേന്ദ്രയുടെയും പള്ളൂർ ആറ്റോകൂലോത്ത് അർച്ചനാ കലാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ചെറുകല്ലായ് ഗവ :എൽ.പി.സ്ക്കൂൾ മതിലിൽ പരിസരശുചികരണത്തെ കുറിച്ചുള്ള ചിത്രങ്ങളും സ്ലോഗനങ്ങളും എഴുതി. സ്കൂൾ പി.ടി.എ.പ്രസിഡന്റ് . വിജേഷ് . പി.പി.യുടെ അധ്യക്ഷതയിൽ ഹെഡ്ടീച്ചർ ബീന.കെ. ഉദ്‌ഘാടനം ചെയ്തു. എൻ മോഹനൻ . സ്വാഗതവും, മുഹമ്മദ് ബിലാൽ നന്ദിയും രേഖപ്പെടുത്തി. കെ പ്രദീപൻ, പ്രശാന്ത് ഒളവിലം തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment