കായികമേളയ്ക്ക് മധുരവുമായി ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ
മാഹി: പന്തക്കൽ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സോണൽ സ്കൂൾ കായികമേളയ്ക്ക് കുട്ടികൾക്ക് മധുരവുമായി ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ. മൂന്ന് ദിവസമായി നടക്കുന്ന മേളയ്ക്ക് പായസം നൽകാനുള്ള സാധനങ്ങൾ ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് പി പി അനീഷ് ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ വി വി ചാന്ദിനിക്ക് നൽകി. ജയിംസ് സി ജോസഫ്, ടി വി സജിത, ടി എം സജീവൻ, സി എം നിഷ, കെ ഷീന, വി കെ ഉമ, എം എം വിനീത എന്നിവർ നേതൃത്വം നൽകി. കായിക താരങ്ങളും സംഘാടകരുമായി രണ്ടായിരത്തോളം പേരാണ് കായിക മേളയിൽ ഉള്ളത്
Post a Comment