*പുതുവർഷം ആഘോഷമായി*
*ആവേശം അണപൊട്ടി മാഹി റിവേറി സോണിക് ഫെസ്റ്റ്–2026*
മാഹി:പുതുച്ചേരി വിനോദസഞ്ചാര വകുപ്പും കലാ–സാംസ്കാരിക വകുപ്പും മാഹി ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പുതുവർഷാഘോഷ പരിപാടിയായ മാഹി റിവേറി: സോണിക് ഫെസ്റ്റ്–2026 നോടനുബന്ധിച്ച് നടന്ന സംഗീത പരിപാടി അവേശക്കടലയായി മാറി
പ്രശസ്ത സിനിമാ നടിയും ഗായികയുമായ ആൻഡ്രിയ ജെറമിയ നേതൃത്വം നൽകിയ സംഗീത രാവും ലേസർ ഷോ, സ്കൈ ഡ്രോൺ ഷോ, ഫയർവർക്ക്സ് എന്നിവയും കാണുവാൻ
പതിനായിരത്തിലേറെ കാണികളാണ് ബീച്ചിലേക്ക് ഒഴുകിയെത്തിയത്
സുരക്ഷ കണക്കിലെടുത്ത് കാണികളെ തടഞ്ഞുവെച്ചതോടെ മാഹി പാർക്കിലും ജനങ്ങൾ തിങ്ങി നിറഞ്ഞു .
ഇനിയും കാണികളെ ഉൾക്കൊള്ളാനുള്ള സ്ഥലം ബീച്ചിൽ ഉണ്ടെങ്കിലും വരുന്നവർ മുന്നിലേക്ക് എത്തിപ്പെടാനുള്ള ശ്രമം നടക്കുന്നത് അപകടങ്ങൾക്ക് കാരണമാവുമെന്നതിനാൽ കാണികൾ ബീച്ചിലേക്ക് പ്രവേശിക്കുന്നത് തടയുകയായിരുന്നു




Post a Comment