മാഹി മേഖല കായിക മേളക്ക് പന്തക്കൽ ഐ. കെ. കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി.
മാഹി :മാഹി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മാഹി മേഖല കായിക മേളക്ക് പന്തക്കൽ ഐ. കെ. കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. മാഹി എം. ൽ. എ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു,
കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിന് ശേഷം
വിവിധ സ്ക്കൂളുകളിൽ നിന്നും ദേശീയ, സംസ്ഥാന തല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ദീപശിഖയേന്തി ഗ്രൗണ്ടിൽ ജ്വാലയ്ക്ക് അഗ്നി പകർന്നു.
തുടർന്ന് കായിക മേളയ്ക്ക് പതാകയുയർന്നു.
രാവിലെ നടന്ന മത്സരങ്ങളിൽ വിജയിച്ചവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
കലാമേളയ്ക്ക്
റീജീണ്യൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ അധ്യക്ഷത വഹിച്ചു, സി ഇ ഒ, പി ഉത്തമരാജ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ വി. വി, ചാന്ദിനി നന്ദി യും പറഞ്ഞു. മാഹി മേഖലയിലെ സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന മേള ജനുവരി 5ന് സമാപിക്കും
Post a Comment