o ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു
Latest News


 

ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു

 


ആയില്യം  നാൾ സമുചിതമായി  ആഘോഷിച്ചു


ന്യൂ മാഹി : പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള  പറമ്പ് ഭഗവതി  ക്ഷേത്രത്തിൽ ആയില്യം  നാൾ സമുചിതമായി  ആഘോഷിച്ചു. രാവിലെ 6 മുതൽ  വൈകുന്നേരം 6 വരെ  അഖണ്ഡനാമസങ്കീർത്തനം , ഉച്ചക്ക് നാഗപൂജ , മുട്ടസമര്‍പ്പണം , അന്നദാനം  എന്നിവ  നടന്നു. ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം  വഹിച്ചു.ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ, ക്ഷേത്രസെക്രട്ടറി പി . കെ. സതീഷ് കുമാർ,പി. വി അനിൽകുമാർ,ഒ വി. ജയൻ, കണ്ടോത്ത് രാജീവൻ , എം പുഷ്പദാസ് , രാജേഷ് കണ്ണോത്ത്, മഞ്ഞാമ്പ്രത്ത് വിജയൻ , മേച്ചോളിൽ മുകുന്ദൻ, വിനോദ് എന്‍ ജി എന്നിവർ  നേതൃത്വം നൽകി.

Post a Comment

Previous Post Next Post