o പുതുവത്സരാഘോഷവും സ്നേഹ സമ്മാന കൈമാറ്റവും
Latest News


 

പുതുവത്സരാഘോഷവും സ്നേഹ സമ്മാന കൈമാറ്റവും

 പുതുവത്സരാഘോഷവും സ്നേഹ സമ്മാന കൈമാറ്റവും




പള്ളൂർ: 

സബർമതി ട്രസ്റ്റിന്റെ പുതുവത്സരാഘോഷം മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഉദ്‌ഘാടനം ചെയ്തു. സമത്വശ്രീ മിഷൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ആശാലത പി.പി അധ്യക്ഷത വഹിച്ചു.

സേവന സപര്യയുടെ പത്ത് വർഷം പൂർത്തിയാക്കുന്ന സബർമതിയുടെ നവീകരിച്ച ട്രസ്റ്റ്‌ ഓഫീസിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു. പരിപാടിയോടാനുബന്ധിച്ച്  2022 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച സബർമതി ട്രസ്റ്റ്‌ അംഗങ്ങളുടെ മക്കൾക്ക് എം.എൽ.എ ട്രോഫികൾ കൈമാറി. സബർമതി ട്രസ്റ്റിന്റെ പുതുവത്സര സ്നേഹ സമ്മാനം ട്രസ്റ്റ് ചെയർമാൻ ഡോ.മഹേഷ് പള്ളൂർ എം.എൽ.എ യ്ക്ക് നൽകി. സുരേഷ് കെ, ടി.ശ്രീനിവാസൻ, മുനവർ പന്തക്കൽ, എ. മുരളീധരൻ, ലിഖിന പി.വി, ഷാജു കാനത്തിൽ,  യശോദ പി,   രാജേന്ദ്രൻ എ, ലീസ്‌മി സജി, ഉഷ പറമ്പത്ത് എന്നിവർ പുതുവർഷ സന്ദേശം നൽകി. മാലിനി വി.എം, എം.കലയരശു, ശൈലജ ഷാജൻ, രാഖി രഘുനാഥ് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് 

അംഗങ്ങൾ തമ്മിലുള്ള സ്നേഹ സമ്മാന കൈമാറ്റം നടന്നു. അഷിത ബഷീർ പരിപാടി നിയന്ത്രിച്ചു. വയോജന ക്ഷേമ വിഭാഗം കൺവീനർ കെ.കെ വൽസൻ സ്വാഗതവും എൻ.

ഷാജൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post